Thursday, April 1, 2010
തുടക്കം
ചിങ്ങമാസം- നാട് ഓണത്തിനെ വരവേല്‍ക്കാനൊരുങ്ങിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ജനനം. ആഗസ്ത് 20, 2007. ഒതുങ്ങിക്കഴിഞ്ഞ ഒരു ലോകത്തില്‍ നിന്നും നാടും വീടും പിന്നെ ഒത്തിരി ഒത്തിരി പുതുമകളുമുള്ള ഒരു ലോകത്തേക്കുള്ളാ വരവില്‍ അമ്മയെയും വേണ്ടപ്പെട്ടവരെയും ശരിക്കും വട്ടം കറക്കിച്ചു. ഒരു തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 4:55 നു മനോഹരമായ നിലവിളിയോടെ നയന്‍ എന്ന പ്രിയപ്പെട്ട നന്നൂട്ടന്‍ വന്നു. എല്ലാവരുടെയും ഹൃദയം ഒരേ താളത്തില്‍ മിടിച്ച അപൂര്‍വ്വ നിമിഷം.പിന്നീടങ്ങോട്ടുള്ള ദിനരാത്രങ്ങള്‍ സംഭവ ബഹുലമായിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment