Tuesday, April 13, 2010
വാര്‍ ആന്റ് ലവ്!
ഇപ്പോ രണ്ടര വയസ്സു കഴിഞ്ഞതിന്റെ അഹങ്കാരം ഒന്നുമില്ല. അതിനിടയ്ക്കുള്ള സംഭവങ്ങളൊന്നും സ്കിപ്പ് ചെയ്യുന്നുമില്ല. അതൊക്കെ നേരം കിട്ടുമ്പോള്‍ പറയാം. നന്നൂട്ടന്‍ ഒത്തിരി സംസാരിക്കും. അവ്യക്തത തീരെ ഇല്ലാതെ, കാര്യങ്ങള്‍ കൃത്യമായി പറയാനും, പറയുന്നതിനനുസരിച്ച് പ്രതികരിക്കാനും ഒക്കെ ഇപ്പോള്‍ അറിയാം. മഹാ കുസൃതിയാണെന്നൊക്കെയാണ് ഇപ്പോ നന്നൂനുള്ള വിശേഷണം. മീനും ചോറും ആണ് നന്നൂന്റെ ഇഷ്ട വിഭവം...അമ്മയ്ക്കു തുണയായി മാറേണം അച്ചനെപ്പോലെ വളരേണം എന്നൊക്കെ അമ്മ തന്നെയല്ലേ പാടി തന്നത്. അങ്ങനെ തന്നെ ആവാം എന്നു ഞാനും തീരുമാനിച്ചു. വൃത്തിയാക്കി വച്ച വീടു പരമാവധി വൃത്തികേടാക്കാനും, അടുക്കി വച്ച പത്രവും പുസ്തകങ്ങളും വലിച്ചെറിയാനും, അമ്മ അലക്കി മടക്കി വച്ച കുപ്പായങ്ങള്‍ അമ്മ കാണാതെ വലിച്ചെടുത്ത് അകം നിറയെ വിതറിവെക്കാനും എന്തൊരു രസാണെന്നറിയുവോ. അമ്മ കണ്ണുരുട്ടുമെങ്കിലും അതൊരു ചാലഞ്ചായി ഞാന്‍ എടുക്കാറുള്ളത് കൊണ്ട്...അമ്മയും ഞാനും ഈ പരിപാടി തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു.അമ്മക്ക് ഇടക്ക് കണ്ട്രോള്‍ പോയാല്‍ ചന്തിക്കിട്ട് നല്ല അടി കിട്ടാറുമുണ്ട് കേട്ടോ. അടി കിട്ടിയാല്‍ നന്നൂന്റേം സമനില തെറ്റും. പിന്നെ നേരെ മേശയുടെ മേലെ കേറി അവിടെയുള്ള സര്‍വ്വ സാധങ്ങളും വലിച്ചേറാണ്. അപ്പോ അമ്മയുടെ കലി ഇരട്ടിക്കും...പിന്നെ കോമ്പ്രമൈസ് ഇല്ലാത്ത പോരാട്ടം ആണ്. അമ്മ കുറേ നേരത്തേക്ക് മിണ്ടില്ല. അപ്പോ നന്നൂട്ടന്‍ ലീഡ് റോള്‍ എടുത്തല്ലേ മതിയാകൂ..കരഞ്ഞു കലങ്ങിയ കണ്ണുമായി അമ്മയുടെ അടുത്തു പോയിട്ട്, അമ്മേ എന്നു വിളിക്കും, വിളി കേട്ടില്ലെങ്കില്‍ ജുട്ടീ എന്നു വിളിക്കും, എന്നിട്ടും രക്ഷയില്ലെങ്കില്‍ അമ്മേ ചോറി...എന്നു പറയും, അപ്പോഴേക്കും അമ്മ പാതി ഉരുകിയിട്ടുണ്ടാകും. അതും കഴിഞ്ഞിട്ട് അമ്മേ നന്നു പാവല്ലേ...എന്നു കൂടെ പറഞ്ഞു നിര്‍ത്തിയാല്‍ അമ്മ നന്നൂനെ വാരിയെടുത്തു കുറെ ഉമ്മ തരും എന്നിട്ട് അമ്മേന്റെ കുട്ടന്‍ എന്തിനാ ഇങ്ങിനെ കുസൃതി കാണിക്കുന്നേ അമ്മ എത്ര കഷ്ടപ്പെട്ടാ എല്ലാം ചെയ്യുന്നേ എന്നൊക്കെ പറയുകയും ഉപദേശിക്കുകയും ഒക്കെ ചെയ്യും...പക്ഷെ ആരു കേള്‍ക്കാന്‍!!
Subscribe to:
Post Comments (Atom)
No comments:
Post a Comment